|    Sep 23 Sat, 2017 1:09 pm
FLASH NEWS

ബസിനുള്ളില്‍ വച്ച് സ്വര്‍ണ്ണം കവര്‍ന്ന നാടോടി സ്ത്രീകള്‍ പിടിയില്‍

Published : 5th October 2016 | Posted By: Abbasali tf

പുനലൂര്‍: ബസിനുള്ളില്‍ വച്ച് വീട്ടമ്മയുടെ ബാഗില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന നാടോടിസ്ത്രീകള്‍  പിടിയില്‍ .തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ കാളിയമ്മ (39) ,പാര്‍വതി (31), ലളിത (23) എന്നിവരാണ് പോലിസ് പിടിയിലായത്. ഇന്നലെ രാവിലെ 11 മണിയോടെ പുനലൂര്‍-പത്തനാപുരം റോഡില്‍ മുക്കടവ് ജങ്്ഷന് സമീപം വച്ചായിരുന്നു മോഷണം. പുന്നല സ്വദേശിയായ പാര്‍വതി പുനലൂര്‍ പോയി സ്വകാര്യ ബസില്‍ വീട്ടിലോട്ട് മടങ്ങി വരവെ ബാഗിനുള്ളില്‍ പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന വള, മാല ഉള്‍പ്പെടെയുള്ള അഞ്ച് പവന്റെ സ്വര്‍ണ്ണാഭരണങ്ങളാണ് മൂവര്‍ സംഘം കവര്‍ന്നത്. തോളിലിട്ടിരുന്ന ബാഗ് അനങ്ങിയപ്പോള്‍ സംശയം തോന്നിയ വീട്ടമ്മ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടത് അറിഞ്ഞത് .ഇവര്‍ ബഹളം വച്ചതോടെ യാത്രക്കാര്‍ ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകളെ തടഞ്ഞ് വച്ച് പോലിസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പുനലൂര്‍ എസ്‌ഐ സി കെ മനോജ്, സിവില്‍ പോലിസ് ഓഫിസര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. പുനലൂര്‍ പോലിസ്  കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക