|    Mar 30 Thu, 2017 6:10 pm
FLASH NEWS

ബഷീര്‍ അവാര്‍ഡ് കണ്ണൂര്‍ ഗവ. വനിതാ കോളജ് മാഗസിന്

Published : 16th July 2016 | Posted By: SMR

കോഴിക്കോട്: മികച്ച കോളജ് മാഗസിനുള്ള 21ാമത് ബഷീര്‍ അവാര്‍ഡിന് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജ് മാഗസിന്‍ ‘നാക്കില’ അര്‍ഹമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്ക്കായി കോഴിക്കോട്ടെ ബാങ്ക് മെന്‍സ് ക്ലബ് ഏര്‍പ്പെടുത്തിയതാണ് ബഷീര്‍ അവാര്‍ഡ്. നാക്കില എഡിറ്റര്‍ അനുശ്രീ ആണ് മികച്ച എഡിറ്റര്‍. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് മാഗസിന്‍ ‘വിശ്വവിഖ്യാത തെറി’ (എഡിറ്റര്‍ ശ്രീഷമീം), കാസര്‍കോട് ഗവ. കോളജ് മാഗസിന്‍ ‘ബെര്ത്തം’ (എഡിറ്റര്‍ പി രഞ്ജിത്ത്), എന്നിവ രണ്ടാം സ്ഥാനത്തിനും കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജ് മാഗസിന്‍ ‘കല്ല്’ (എഡിറ്റര്‍ ഒ കെ അവിനാശ്), പയ്യന്നൂര്‍ കോളജ് മാഗസിന്‍ ‘ചത്തതെന്ന് തള്ളിയ പുഴുക്കളാണ് പൂമ്പാറ്റകളാവുന്നത്’ (എഡിറ്റര്‍ ബി ഷഹല്‍), ഗവ. ബ്രണ്ണന്‍ കോളജ് മാഗസിന്‍ ‘ഇനിയൊരു വണ്‍സ് മോര്‍ ഉണ്ടായിരിക്കുന്നതല്ല’ (എഡിറ്റര്‍ ജി പി അഷ്മിത) എന്നിവ മൂന്നാം സ്ഥാനത്തിനും അര്‍ഹമായി.18ന് വൈകീട്ട് 5.30ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വാര്‍ഡുകള്‍ സമ്മാനിക്കും.

 

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day