|    May 25 Thu, 2017 1:27 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

Published : 8th August 2016 | Posted By: SMR

ദോഹ: കോഴിക്കോട് പ്രവാസി അസോസിയേഷന്‍ ഖത്തറിന്റെ സാഹിത്യ വിഭാഗം ഒരുക്കിയ ‘ബഷീറിനെ അറിയാന്‍ വൈലാലില്‍’ വോയ്സ് ഓഫ് കേരള പ്രോഗ്രാം ഡയറക്ടര്‍ യതീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ സര്‍ഗ പ്രപഞ്ചത്തിലൂടെ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. താന്‍ അനിഷേധ്യനാണ് എന്ന് സ്വയം തോന്നുന്ന ആത്മവിശ്വാസമാണ് ബഷീര്‍ കൃതികളുടെ പ്രത്യേകതയെന്ന് യതീന്ദ്രന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ബഷീര്‍ സാഹിത്യത്തിന്റെ ആനുകാലിക പ്രസക്തിയെ കുറിച്ച് കോയ കൊണ്ടോട്ടി സംസാരിച്ചു. എം ടി നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. കുട്ടിക്കാലത്ത് വൈക്കം മുഹമ്മദ് ബഷീറുമായുണ്ടായ ബന്ധത്തെ കുറിച്ച് റഫീഖ് മേച്ചേരി സംസാരിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളായ ‘പൂവന്‍പഴം’ ശംസീര്‍ അരിക്കുളവും ‘ഭൂമിയുടെ ചോര’ ഷീല ടോമിയും അവതരിപ്പിച്ചു. ബഷീറിനെ കുറിച്ച് പുനത്തില്‍ കുഞ്ഞബ്ദുല്ലയെഴുതിയ ‘വിന്‍സെന്റ് വാന്‍ഗോഗ്’ എന്ന കഥ സോമന്‍ പൂക്കാട് സദസ്സില്‍ വായിച്ചു. ‘സുല്‍ത്താനില്ലാത്ത വീട്’ എന്ന കവിത മോഹന്‍ തുറയൂര്‍ ആലപിച്ചു.
പി കെ അബ്ദുല്‍ ഗഫൂര്‍, കെ മുജീബുര്‍ റഹ്മാന്‍, അബ്ദുല്‍ ലത്തീഫ്, ഷാഹിദ ജലീല്‍, ഗംഗാധരന്‍ മട്ടന്നൂര്‍, സുബൈര്‍ പന്തീരങ്കാവ്, വാസു വാണിമേല്‍, രവി പുതുക്കുടി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day