|    Nov 21 Wed, 2018 11:51 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബല്‍റാമിന്റെ പ്രസ്താവനയ്ക്ക് എതിരേ മുല്ലപ്പള്ളി

Published : 1st November 2018 | Posted By: kasim kzm

പാലക്കാട്: രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്ത് വി ടി ബല്‍റാം എംഎല്‍എ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടിക്ക് മുന്നോട്ട് പോവാനാവില്ലെന്നും വി ടി ബല്‍റാമിനോട് വിശദീകരണം ചോദിക്കുമെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം മനസ്സിലാക്കണം.
രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്തത് തെറ്റാണ്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്ന നിലപാടേ എടുക്കാന്‍ കഴിയൂ എന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. അതേസമയം, വി ടി ബല്‍റാമിന്റെ പ്രസ്താവനയ്ക്കിടയാക്കിയ രാഹുല്‍ ഈശ്വറിനെ പിന്തുണച്ച് അജയ് തറയില്‍ നടത്തിയ പ്രതികരണം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss