|    Jan 24 Tue, 2017 12:37 pm
FLASH NEWS

ബല്‍ഗേറിയയില്‍ ഹിജാബ് നിരോധിച്ചുകൊണ്ട് പാര്‍ലമെന്റ് നിയമം പാസാക്കി

Published : 1st October 2016 | Posted By: mi.ptk

hijab

സോഫിയ: യൂറോപ്യന്‍ രാജ്യമായ ബല്‍ഗേറിയയില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം. പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം പൊതുസ്ഥലങ്ങളിലും സ്‌കൂളുകള്‍, പൊതുഗതാഗത ഇടങ്ങള്‍, ഭരണകാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ പള്ളികളിലും വീടുകളിലും ഹിജാബ് ധരിക്കുന്നതിന് വിരോധമില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് 858 ഡോളര്‍ പിഴ ഈടാക്കുമെന്നും ക്ഷേമപെന്‍ഷനുകളില്‍ നിന്ന് ഇത്തരം ആളുകളെ ഒഴിവാക്കുമെന്നും പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ പറയുന്നു. ബള്‍ഗേറിയയുടെ ജനസംഖ്യയുടെ 13 ശതമാനം മുസ്‌ലിംങ്ങളാണ്. പ്രതിപക്ഷമായ തുര്‍ക്കിഷ് ന്യൂനപക്ഷ പാര്‍ട്ടിയുടെ എതിര്‍പ്പിനെ വകവെക്കാതെയാണ് നിയമം പാസാക്കിയത്.
മതവികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടിയല്ല നിയമം പാസാക്കിയത്. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി നിരീക്ഷണ ക്യാമറകളില്‍ പതിയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ ഫ്രാന്‍സിലും ബെല്‍ജിയത്തിലും ഹിജാബ് ധരിക്കുന്നതിന് വിലക്കുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 143 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക