|    Jan 20 Fri, 2017 1:29 pm
FLASH NEWS

ബലൂണ്‍ വിമാനം കത്തി 16 പേര്‍ മരിച്ചതായി സംശയം

Published : 1st August 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ ടെക്‌സസില്‍ ബലൂണ്‍ വിമാനത്തിന് തീപ്പിടിച്ച് 16 പേര്‍ മരിച്ചതായി സംശയം. പ്രൊപെയ്ന്‍ വാതകം നിറച്ച വിമാനത്തിനാണ് യാത്രയ്ക്കിടെ തീപ്പിടിച്ചത്. ബലൂണ്‍ യാത്രകള്‍ സഥിരമായ യുഎസില്‍ വര്‍ഷംതോറും ആയിരക്കണക്കിന് ബലൂണ്‍ യാത്രകളാണ് നടക്കാറുള്ളത്. തെക്കന്‍ ഓസ്റ്റിനില്‍ നിന്നും 30 മൈല്‍ മാറിയുള്ള ലോഖാര്‍ട്ടില്‍ വിമാനം തകര്‍ന്നതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചു. 1993ല്‍ കൊളറാഡോയില്‍ ആറു പേര്‍ മരിച്ച ബലൂണ്‍ വിമാനാപകടത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ അപകടമുണ്ടാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക