|    Oct 19 Thu, 2017 5:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബലൂച് നേതാവിന് രാഷ്ട്രീയാഭയം: ഇന്ത്യ അപേക്ഷ സ്വീകരിച്ചു

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാഷ്ട്രീയാഭയം നല്‍കണമെന്നഭ്യര്‍ഥിച്ച് ബലൂച് നേതാവ് ബ്രഹംദാഗ് ബുഗ്തി സമര്‍പ്പിച്ച അപേക്ഷ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു. അപേക്ഷ മന്ത്രാലയം പരിശോധിച്ചുവരികയാണ്. ജനീവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മൂന്നുദിവസം മുമ്പാണ് ബുഗ്തി അപേക്ഷ നല്‍കിയത്.
വിദേശകാര്യ മന്ത്രാലയം അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിനയച്ചു. രാഷ്ട്രീയാഭയം നല്‍കുന്നതിന് ഇന്ത്യക്ക് സമഗ്രമായ നയമില്ല.
ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ അഭയം തേടാന്‍ 6,480 പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യ അവരെ അംഗീകരിച്ചിട്ടില്ല. 1959ല്‍ തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്കും അനുയായികള്‍ക്കും ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ അഭയം നല്‍കിയിരുന്നു. ബലൂച് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ അധ്യക്ഷനാണ് ബുഗ്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക