|    Sep 19 Tue, 2017 10:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബലൂചിസ്താന്‍: പ്രധാനമന്ത്രിയെ പിന്തുണച്ച് എ കെ ആന്റണി

Published : 21st August 2016 | Posted By: SMR

കൊച്ചി: ബലൂചിസ്താന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി രംഗത്ത്. പ്രധാനമന്ത്രി ബലൂചിസ്താനെക്കുറിച്ച് പറഞ്ഞതില്‍ താനോ കോണ്‍ഗ്രസ് പാര്‍ട്ടിയോ തെറ്റ് കാണുന്നില്ലെന്ന് ആന്റണി കൊച്ചിയില്‍ പറഞ്ഞു. കശ്മീരില്‍ പാകിസ്താന്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്. മുന്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തനിക്ക് നേരിട്ട് ഇക്കാര്യം ബോധ്യമുള്ളതാണെന്നും ആന്റണി പറഞ്ഞു. കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം പാകിസ്താന്‍ തന്നെയാണ്. എന്നാല്‍ കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക