|    Jan 17 Tue, 2017 3:31 am
FLASH NEWS

ബലൂചിസ്താന്‍ ആശുപത്രിയില്‍ സ്‌ഫോടനം;70 മരണം

Published : 9th August 2016 | Posted By: mi.ptk

2016_8$img08_Aug_2016_AP8_8

ഇസ്‌ലാമാബാദ്: ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ആശുപത്രിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം  പേര്‍ക്കു പരിക്കേറ്റു. അഭിഭാഷകരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. തെഹ്‌രീകെ താലിബാനില്‍നിന്നു വേര്‍പ്പെട്ട് രൂപീകരിച്ച ജമാഅത്തുല്‍ അഹ്‌റാര്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റു.ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിലാല്‍ അന്‍വര്‍ ഖാസി ഇന്നലെ ക്വറ്റയില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.മൃതദേഹം ആശുപത്രിയിലെത്തിച്ച വിവരമറിഞ്ഞ് അഭിഭാഷകര്‍ കൂട്ടത്തോടെ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം. ഈ സമയം ഖാസിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു. അഭിഭാഷകര്‍ക്ക് പുറമേ മാധ്യമപ്രവര്‍ത്തകരും പോലിസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. സ്‌ഫോടനത്തിനുശേഷം അജ്ഞാതന്‍ വെടിവയ്പ് നടത്തി. പരിക്കേറ്റവരില്‍ 20 പേരുടെ നില ഗുരുതരമാണെന്ന് സര്‍ക്കാര്‍ വക്താവ് അന്‍വാറുല്‍ ഹഖ് അറിയിച്ചു. ഖാസിയുടെ കൊലപാതകവും ആശുപത്രിയിലെ ആക്രമണവും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. പ്രവിശ്യയിലെ ആശുപത്രികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സംഭവത്തെ പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസയ്‌നും പ്രധാനമന്ത്രി നവാസ് ശരീഫും  അപലപിച്ചു. ആക്രമണം തടയാനാവാത്തത് സുരക്ഷാവീഴ്ചയാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബഗ്തി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി സനാവുല്ലാ സെഹ്‌രിയുടെ അധ്യക്ഷതയില്‍ ഉന്നതോദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക