|    Oct 17 Wed, 2018 10:01 pm
FLASH NEWS
Home   >  National   >  

ബലി നല്‍കാന്‍ വെളുത്ത പശു വേണ്ടെന്ന് മുസ്‌ലിം സംഘടന

Published : 2nd September 2017 | Posted By: shins

ലക്‌നോ: ബലിപെരുന്നാളിന് വെളുത്ത മൃഗങ്ങളെ ബലി നല്‍കരുതെന്ന് പരസ്യം. ഉത്തര്‍ പ്രദേശിലെ മുസ്‌ലിം സംഘടനയായ ജമീയത്ത് ഉലമ ഹിന്ദ് ആണ് ഉര്‍ദു പത്രത്തിലൂടെ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ബക്രീദ് ദിനത്തില്‍ വെളുത്ത തൊലിയുള്ള മൃഗങ്ങളെ കശാപ്പ് ചെയ്താല്‍ പശുവാണെന്ന് പറഞ്ഞ് ഗോ രക്ഷകര്‍ പ്രശ്‌നമുണ്ടാക്കുമെന്നു പറഞ്ഞാണ് ഇത്തരമൊരു നിര്‍ദേശം പരസ്യത്തിലൂടെ നല്‍കിയത്. പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടങ്ങള്‍ തല്ലിക്കൊല്ലലുകള്‍ തുടരുന്ന സാഹചര്യത്തിലാണ് തവിട്ടു നിറത്തിലുള്ളതോ കറുപ്പ് നിറത്തിലോ ഉള്ള മൃഗങ്ങളെ മാത്രമേ  ബലി നല്‍കാന്‍ പാടുള്ളൂവെന്ന് പരസ്യം കൊടുക്കാന്‍ നിര്‍ബന്ധിതരായതെന്ന് സംഘടന വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് പന്ത്രണ്ടോളം ആക്രമണ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss