|    Oct 16 Tue, 2018 3:19 pm
FLASH NEWS
Home   >  Kerala   >  

ബലിമാംസത്തിനു കാവല്‍ നിന്ന ഹിന്ദു യുവാക്കളുടെ ഫോട്ടോ വൈറലായി

Published : 3rd September 2017 | Posted By: shins

നഹാസ് എം  നിസ്താര്‍  


പെരിന്തല്‍മണ്ണ: ബലിയറുത്ത ശേഷം ജുമുഅ നമസ്‌ക്കാരത്തിന് മുസ്‌ലിം വിശ്വാസികള്‍ പള്ളിയില്‍ പോയപ്പോള്‍ ബലി  മാംസത്തിന് കാവല്‍ നിന്ന ഹിന്ദു യുവാക്കളുടെ ഫോട്ടോ  മലപ്പുറം   മത സൗഹാര്‍ദത്തിന്റെ  നേര്‍സാക്ഷ്യമായത് സമുഹമാധ്യമങ്ങളില്‍ വൈറലായി. പെരിന്തല്‍മണ്ണ പട്ടിക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടിക്കാട് ഹൈസ്‌കൂള്‍ പടിയില്‍ നടന്ന ഉുഹിയത്ത് കര്‍മ്മത്തിലാണ് പ്രദേശവാസികളായ കെ പി ഷാജി, ബാല ഇന്റസ്ട്രിയല്‍ ഉടമ ബാബു എന്നിവര്‍ കാവല്‍ നിന്നത്. വെള്ളിയാഴ്ച ആയതിനാല്‍ രാവിലെ  തുടങ്ങിയ  ബലികര്‍മ്മങ്ങള്‍  പുര്‍ത്തിയാവുന്നതിന് മുമ്പേ വിശ്വാസികള്‍ക്ക് ജുമുഅ നമസ്‌ക്കാരത്തിലും പങ്കെടുക്കേണ്ടതായി വന്നു. അറുത്തിട്ട മാംസങ്ങള്‍ എങ്ങിനെ സൂക്ഷിക്കുമെന്ന ചര്‍ച്ച നടക്കുന്നതിനിടെ ഷാജിയും ബാബുവും സ്വയം കാവല്‍ക്കാരായി രംഗത്ത് വരികയായിരുന്നു. ജുമുഅ നമസ്‌ക്കാരം കഴിഞ്ഞ് വിശ്വാസികള്‍ തിരിച്ചെത്തിയ ശേഷം നടന്ന വിതരണത്തിന്നും സാക്ഷിയായാണ് ഇരുവരും മടങ്ങിയത്.
പ്രദേശത്ത് നടന്ന പാസ്‌ക്ക് ക്ലബിന്റെ  ഓണം പെരുന്നാള്‍  വാര്‍ഷികാഘോഷത്തിലും ഇരുവരുടെയും പ്രവര്‍ത്തിയെ  അഭിനന്ദിച്ചു. രാജ്യത്ത് പശുവിന്റെ പേരില്‍ ആള്‍കൂട്ടങ്ങള്‍ ജനങ്ങളെ അടിച്ച് കൊന്ന് മത ഭ്രാന്ത് നടപ്പിലാക്കുമ്പോള്‍ മലപ്പുറം ജില്ലയിലെ മതസാഹോദര്യ മാതൃകകള്‍ സംസ്ഥാനത്തിനു തന്നെ മാത്യകയാവുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss