|    Dec 17 Mon, 2018 12:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബലിപെരുന്നാള്‍ 22ന്‌

Published : 13th August 2018 | Posted By: kasim kzm

കോഴിക്കോട്: കോഴിക്കോട് കാപ്പാട്ട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ഹജ്ജ് ഒന്നും 22 ബുധനാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പൊന്നാനി മഖ്ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
22ന് ബലിപെരുന്നാളായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസി കെ പി ഹംസ മുസ്‌ല്യാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍, തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി, നായിബ് ഖാസി കെ കെ സുലൈമാന്‍ മൗലവി, ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, പി എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, മണക്കാട് വലിയ പള്ളി ചീഫ് ഇമാം ഇ പി അബൂബക്കര്‍ അല്‍ഖാസിമി എന്നിവരും അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss