|    Sep 20 Wed, 2017 4:10 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബലിപെരുന്നാള്‍ 12ന്; 11ന് അറഫ സംഗമം

Published : 3rd September 2016 | Posted By: SMR

കോഴിക്കോട്: കേരളത്തിലും സൗദിയിലും ബലിപെരുന്നാള്‍ ഈ മാസം 12ന് തിങ്കളാഴ്ച. ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമം 11 നാണ്. കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ഹജ്ജ് ഒന്നും സപ്തംബര്‍ 12 ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി, പൊന്നാനി മഖ്ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. 12ന് ബലിപെരുന്നാളായിരിക്കുമെന്നു തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഗ്രാന്‍ഡ് മുഫ്തി വടുതല വി എം മൂസ മൗലവി, മണക്കാട് വലിയപള്ളി ഇമാം പി എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, കെ കെ സുലൈമാന്‍ മൗലവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക