|    Mar 25 Sat, 2017 11:14 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ബലിപെരുന്നാള്‍: 10 ദിവസത്തേക്ക് മദ്യ വില്‍പ്പന നിരോധിക്കും

Published : 20th August 2016 | Posted By: SMR

ദോഹ: ബലിപെരുന്നാള്‍ പ്രമാണിച്ച് രാജ്യത്തെ ഹോട്ടലുകളിലും ലൈസന്‍സുള്ള മറ്റ് സ്ഥാപനങ്ങളിലും 10 ദിവസത്തേക്ക് മദ്യവില്‍പ്പന നിരോധിക്കും. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഇത്തരത്തില്‍ ഒരു നിരോധനം ഏര്‍പ്പെടുത്തിയത്.
സപ്തംബര്‍ 2 മുതല്‍ പെരുന്നാളിന്റെ രണ്ടാം ദിവസം വരെ അബൂ ഹമൂറിലെ ഔട്ട്‌ലെറ്റ് അടച്ചിടുമെന്ന് ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി(ക്യുഡിസി) ലിക്കര്‍ പെര്‍മിറ്റുള്ള ഉപഭോക്താക്കള്‍ക്ക് ടെക്‌സ്റ്റ് മെസേജ് അയച്ചിട്ടുണ്ട്. പെരുന്നാളിന്റെ മൂന്നാം ദിവസമാണ് വീണ്ടും തുറക്കുക. പെരുന്നാള്‍ ഏത് ദിവസമായിരിക്കുമെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സപ്തംബര്‍ 11ഓ അതിന് തൊട്ടുള്ള ദിവസമോ ആയിരിക്കും ഇതെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ ടൂറിസം അതോറിറ്റി നിര്‍ദേശിച്ചതിന് സമാനമായി ഹോട്ടലുകളും ഈ സമയത്ത് മദ്യവില്‍പ്പന നിര്‍ത്തിവയ്ക്കുമെന്നാണ് കരുതുന്നത്.
പെരുന്നാളിനോട് അനുബന്ധിച്ചുള്ള 9 ദിവസം റസ്‌റ്റോറന്റുകള്‍, ബാറുകള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ മദ്യം വില്‍ക്കരുതെന്ന് കഴിഞ്ഞ വര്‍ഷം എല്ലാ ഹോട്ടലുകള്‍ക്കും ടൂറിസം അതോറിറ്റി നോട്ടീസ് നല്‍കിയിരുന്നു. ഈ വര്‍ഷം ഇതുവരെയായി നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് പല പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും വക്താക്കള്‍ അറിയിച്ചു. എന്നാല്‍, 10 ദിവസം നിരോധനത്തിനുള്ള നിര്‍ദേശം വരുന്ന ആഴ്ചകളില്‍ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം റസ്റ്റോറന്റുകളിലും ബാറുകളിലും ഗസ്റ്റ് റൂമുകളിലുമുള്ള മിനി ബാറുകളിലും ഹോട്ടലുകള്‍ മദ്യം വിറ്റിരുന്നില്ല. എന്നാല്‍, റൂമുകളില്‍ ആവശ്യപ്പെട്ടാല്‍ സ്വകാര്യമായി കഴിക്കുന്നതിന് എത്തിച്ചു കൊടുത്തിരുന്നു.
റമദാന്‍ മാസത്തിലും നബി ദിനത്തിലും രാജ്യത്ത് മദ്യം വില്‍ക്കുന്നതിന് വിലക്കുണ്ട്. നബിദിനം ഈ വര്‍ഷം ഡിസംബര്‍ 12നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

(Visited 102 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക