|    Sep 20 Wed, 2017 11:11 am
FLASH NEWS

ബലിപെരുന്നാള്‍-ഓണാഘോഷം: തിരക്കിലമര്‍ന്നു നഗരം വീര്‍പ്പുമുട്ടുന്നു

Published : 11th September 2016 | Posted By: SMR

കാസര്‍കോട്: ബലിപെരുന്ന ാള്‍, ഓണത്തിരക്കിലമര്‍ന്ന് നഗരം വീര്‍പ്പ് മുട്ടി. ആഘോഷങ്ങള്‍ ഒന്നിച്ചുവന്നതോടെ കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെങ്ങും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്രങ്ങളും ഫാന്‍സി സാധനങ്ങളും ചെരിപ്പുകളും വാങ്ങാന്‍ നിരവധി ആളുകളാണ് നിത്യേന എത്തുന്നത്. സ്‌കൂളുകള്‍ക്കും മറ്റും അവധിയായതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് കുടുംബസമേതം സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നത്.
റെഡിമെയ്ഡ് വസ്ത്രക്കടകളിലാണ് ഏറെ തിരക്ക് അനുഭവപ്പെടുന്നത്. പുതിയ മോഡലിലുള്ള നിരവധി ഉടുപ്പുകളും ഓണം, പെരുന്നാള്‍ പ്രമാണിച്ച് വിപണിയില്‍ എത്തിയിട്ടുണ്ട്. പലചരക്ക് കടകളിലും മാംസ, മല്‍സ്യ, പച്ചക്കറി കടകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതകുരുക്ക് പരിഹരിക്കാനാവാത്തത് സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് ദുരിതമാകുന്നുണ്ട്. കാഞ്ഞങ്ങാട് നഗരത്തിലും കഴിഞ്ഞ ഒരാഴ്ചയോളമായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വഴിയോര കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പൂകച്ചവടക്കാരും ജില്ലയിലെ വഴിയോരങ്ങള്‍ കീഴടക്കും.
ഓണം, പെരുന്നാള്‍ പ്രമാണിച്ച് സിവില്‍സപ്ലൈസ് കോര്‍പറേഷന്റെയും കുടുംബശ്രീയുടേയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചന്തകളും മറ്റും ആരംഭിച്ചത് സാധാരണക്കാര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ഇത്തവണ പച്ചക്കറിക്ക് വില കുറഞ്ഞത് ഓണ വിഭവങ്ങള്‍ക്ക് ചെലവ് കുറയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോഴി ഇറച്ചിക്ക് കഴിഞ്ഞ പെരുന്നാളിനെ അപേക്ഷിച്ച് കിലോയ്ക്ക് 40 രൂപയോളം വ്യത്യാസമുണ്ട്.
ഇപ്രാവശ്യം 90 രൂപയാണ് കോഴിഇറച്ചിക്ക് കിലോഗ്രാമിന് വില. പഴവര്‍ഗങ്ങള്‍ക്കും വില കുറവുണ്ട്. മല്‍സ്യമാര്‍ക്കറ്റിലും കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കു ം വില കൂടിയിട്ടുണ്ട്. ഇത് സാധാരണക്കാരെ ദുരിതത്തിലാക്കി. കാസര്‍കോട് നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി ജിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ ഒരാഴ്ച പാര്‍ക്കിങിന് അധികൃതര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റ് മുതല്‍ ബദരിയ ഹോട്ടല്‍ വരേയുള്ള സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക