|    May 23 Tue, 2017 5:00 am
FLASH NEWS

ബലാല്‍സംഗ നിയമം സ്ത്രീകള്‍ ദുരുപയോഗിക്കുന്നു: കോടതി

Published : 20th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പല ബലാല്‍സംഗക്കേസുകളിലും സ്ത്രീകള്‍ നിയമത്തെ പകവീട്ടാനുള്ള ഉപകരണമായി ഉപയോഗിക്കുകയാണെന്നു കോടതി. ബലാല്‍സംഗക്കേസില്‍ പ്രതിയായ അഭിഭാഷകനെ വെറുതെ വിട്ടുകൊണ്ടാണ് ഡല്‍ഹി കോടതിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് ജെയിന്‍ ഈ നിരീക്ഷണം നടത്തിയത്.
പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധം വഷളാവുമ്പോഴാണ് സ്ത്രീകള്‍ ബലാല്‍സംഗം ആരോപിച്ച് കേസുമായി വരുന്നത്. റോഡപകടക്കേസിലെ തന്റെ അഭിഭാഷകന്‍ വീട്ടില്‍വച്ച് ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു വിവാഹമോചിതയായ സ്ത്രീയുടെ പരാതി. എന്നാല്‍, 38കാരിയായ സ്ത്രീയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു അഭിഭാഷകനെന്നും എന്തോ കാരണത്താല്‍ അവര്‍ തമ്മില്‍ തെറ്റിയപ്പോഴാണ് സ്ത്രീ ബലാല്‍സംഗം ആരോപിച്ച് കേസ് ഫയല്‍ ചെയ്തതെന്നും കോടതി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day