|    Oct 20 Sat, 2018 5:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബലാല്‍സംഗ കേസ് : ആള്‍ദൈവം അറസ്റ്റില്‍

Published : 24th September 2017 | Posted By: fsq

 

ജയ്പൂര്‍: നിയമ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 70കാരനായ ആള്‍ദൈവത്തെ പോലിസ് അറസ്റ്റ് ചെയ്തു. സ്വാമി കൗശലേന്ദ്ര പ്രപണ്ണാചാരി ഫലഹരി മഹാരാജാണ് അല്‍വാറിലെ സ്വകാര്യ ആശുപത്രിയില്‍ അറസ്റ്റിലായത്. ഛത്തീസ്ഗഡ് സ്വദേശിനിയായ 21കാരി പരാതി നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്ത് 7ന് അല്‍വാറിലെ മധുസൂദന്‍ ആശ്രമത്തിലാണ് ബലാല്‍സംഗം നടന്നതെന്ന് ബിലാസ്പൂര്‍ അഡീഷനല്‍ പോലിസ് സൂപ്രണ്ട് അര്‍ച്ചന ഝാ പറഞ്ഞു. ജയ്പൂരിലെ നിയമ വിദ്യാര്‍ഥിനിയാണ് ബലാല്‍സംഗത്തിനിരയായത്. യുവതിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി മഹാരാജിന്റെ അനുയായികളാണ്. മഹാരാജിന്റെ ശുപാര്‍ശയിലാണ് യുവതിക്ക് ഡല്‍ഹിയില്‍ മുതിര്‍ന്ന അഭിഭാഷകന്റെ കീഴില്‍ 3000 രൂപ സ്റ്റൈപ്പന്റില്‍ പരിശീലനം ലഭിച്ചത്. രക്ഷിതാക്കളുടെ നിര്‍ദേശപ്രകാരം സ്റ്റൈപ്പന്റ് തുക സംഭാവന നല്‍കാന്‍ യുവതി ആശ്രമത്തിലെത്തി. അന്ന് ഗ്രഹണമായതിനാല്‍ ആശ്രമത്തില്‍ തങ്ങാന്‍ മഹാരാജ് ഉപദേശിക്കുകയും യുവതി അനുസരിക്കുകയും ചെയ്തു. രാത്രിയില്‍ മഹാരാജ് യുവതിയെ തന്റെ മുറിയിലേക്കു വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ആള്‍ദൈവം ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ യുവതി സംഭവം രക്ഷിതാക്കളെ അറിയിച്ചശേഷം വനിതാ പോലിസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് അര്‍ച്ചനഝാ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss