|    Apr 27 Thu, 2017 10:40 am
FLASH NEWS

ബലാല്‍സംഗ ആരോപണം: അസാന്‍ജിനെ ചോദ്യം ചെയ്യുമെന്ന് സ്വീഡന്‍

Published : 8th November 2016 | Posted By: SMR

സ്വീഡന്‍: ബലാല്‍സംഗ ആരോപണക്കേസില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ചോദ്യംചെയ്യുമെന്ന് സ്വീഡിഷ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. കേസില്‍ നിയമസഹായം നല്‍കണമെന്ന സ്വീഡന്റെ ആവശ്യം ഇക്വഡോര്‍ അനുവദിക്കുകയായിരുന്നെന്നും ഇക്വഡോര്‍ പ്രോസിക്യൂട്ടറുടെ നേതൃത്വത്തില്‍ കേസില്‍ വാദം കേള്‍ക്കുമെന്നും സ്വീഡന്‍ അറിയിച്ചു.
അന്വേഷണത്തിനായി അസാന്‍ജിന്റെ ഡിഎന്‍എ പരിശോധിക്കും. കുറ്റം ചെയ്തുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് 2012 ജൂണ്‍ മുതല്‍ അസാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയംതേടിയിരിക്കുകയാണ്.
യുഎസിന്റെ അഫ്ഗാന്‍ ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് രേഖകള്‍ പരസ്യപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത് യുഎസിന് കൈമാറാന്‍ സാധ്യതയുള്ളതിനാല്‍ കേസ് നടപടികള്‍ക്ക് സ്വീഡനിലേക്കു പോവാന്‍ അസാന്‍ജ് വിസമ്മതിക്കുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day