|    Jul 19 Thu, 2018 5:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി

Published : 19th September 2017 | Posted By: fsq

 

മാള്‍ഡ: പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ബലാല്‍സംഗത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ദുലാല്‍ മോണ്ടല്‍ ആണ് കൊല്ലപ്പെട്ടത്. ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ഭാര്യയെ 2011ല്‍ സിദ്ധാര്‍ഥ മോണ്ടല്‍ എന്നയാള്‍ ബലാല്‍സംഗം ചെയ്തിരുന്നു. ഇതിനെതിരേ സ്ത്രീയും ഭര്‍ത്താവും പോലിസില്‍ പരാതി നല്‍കി. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കഴിഞ്ഞ ആറു വര്‍ഷമായി ഭീഷണിപ്പെടുത്തി വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബന്ധുവുമൊത്തു ഷോപ്പിങിന് പോയ ദുലാലിനെ, സിദ്ധാര്‍ഥ കഴുത്തറുത്തു കൊല്ലുകയായിരുന്നു. ബന്ധു ഓടി രക്ഷപ്പെട്ടു. സിദ്ധാര്‍ഥയുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സിദ്ധാര്‍ഥയെ പിടികിട്ടിയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss