|    May 23 Tue, 2017 2:58 am
FLASH NEWS

ബലാല്‍സംഗത്തിന് ഇരയായ ബാലികയെ സോണിയ സന്ദര്‍ശിച്ചു

Published : 27th May 2016 | Posted By: SMR

ന്യൂഡല്‍ഹി: ദക്ഷിണ പൂര്‍വ ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായി എയിംസില്‍ ചികില്‍സയില്‍ കഴിയുന്ന മാനസിക വെല്ലുവിളി നേരിടുന്ന 13കാരിയെ സോണിയ സന്ദര്‍ശിച്ചു. ബിജെപി എംപി മീനാക്ഷി ലേഖി, ഡല്‍ഹി വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ബര്‍ഖ ശുക്‌ല സിങ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരും പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ ഡല്‍ഹിക്കു പൂര്‍ണ സംസ്ഥാനപദവി നല്‍കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ബാലികയുടെ കുടുംബത്തിനു സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കൗമാരക്കാരനാണു ബാലികയെ ബലാല്‍സംഗം ചെയ്തത്. ബലാല്‍സംഗത്തിനു ശേഷം കുട്ടിയെ റെയില്‍വേ പാളത്തിനരികെ തള്ളുകയായിരുന്നുവെന്നു അറസ്റ്റിലായ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ നില തൃപ്തികരമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day