|    Mar 30 Thu, 2017 8:15 am
FLASH NEWS

ബലാല്‍സംഗക്കേസ് 10 ലക്ഷത്തിന് കോടതി തീര്‍പ്പാക്കി

Published : 28th July 2016 | Posted By: SMR

മുംബൈ: 23കാരിയെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ 30കാരന്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് ഏറ്റതോടെ ബോംബെ ഹൈക്കോടതി കേസ് റദ്ദാക്കി. പ്രത്യേക സാഹചര്യത്തില്‍ സ്ത്രീയുടെ അനുവാദത്തോടെയാണ് കേസ് റദ്ദാക്കുന്നതെന്ന് ജസ്റ്റിസ് അഭയ് ഓക, അംജദ് സെയ്ദ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സ്ത്രീയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ഭാവിജീവിതത്തിനു വേണ്ടിയാണ് 10 ലക്ഷം രൂപ നല്‍കാന്‍ തയ്യാറായത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇവരുടേതെന്ന് കേസിലെ രേഖകളില്‍ നിന്ന് വ്യക്തമായതായും കോടതി പറഞ്ഞു.
പൂനെയിലെ ദേശസാല്‍കൃത ബാങ്കില്‍ പണം 10 വര്‍ഷത്തേക്ക് സ്ഥിരമായി നിക്ഷേപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 10 ലക്ഷം വാങ്ങി കേസ് തീര്‍ക്കുന്നതില്‍ വിരോധമില്ലെന്ന് സ്ത്രീ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 6നാണ് പൂനെയിലെ ബുന്ത്ഗാര്‍ഡന്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹവാഗ്ദാനം നല്‍കിയാണ് പ്രതി ബലാല്‍സംഗം ചെയ്തതെന്നായിരുന്നു കേസ്. കക്ഷികള്‍ ഒത്തുതീര്‍പ്പിന് തയ്യാറായതിനാല്‍ കേസ് റദ്ദാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day