|    Nov 22 Wed, 2017 4:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബലാല്‍സംഗക്കേസ്: സഹസംവിധായകന് ഏഴുവര്‍ഷം തടവ്

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: അമേരിക്കന്‍ വനിതയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബോളിവുഡ് ചിത്രമായ ‘പീപ്‌ലീ ലൈവ്’ന്റെ സഹസംവിധായകന്‍ മുഹമ്മദ് ഫാറൂഖിക്ക് കോടതി ഏഴുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് ജെയിനാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികം തടവ് അനുഭവിക്കണം. സ്ത്രീക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക തീരുമാനിക്കാന്‍ ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. ഗവേഷണവുമായി ബന്ധപ്പെട്ട് സഹായത്തിനെത്തിയ സ്ത്രീയെ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 28ന് തന്റെ വീട്ടില്‍വച്ച് മദ്യലഹരിയില്‍ ഫാറൂഖി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക