|    Jan 25 Wed, 2017 1:10 am
FLASH NEWS

ബലാല്‍സംഗക്കേസ് പിന്‍വലിച്ചില്ല, ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ദലിത് യുവതിയെ വീണ്ടും പീഡിപ്പിച്ചു

Published : 18th July 2016 | Posted By: sdq

രോഹ്തക്ക്: മൂന്നുവര്‍ഷം മുമ്പ് കൂട്ടബലാല്‍സംഗത്തിന് ഇരയായ ദലിത് യുവതിയെ കേസ് പിന്‍വലിക്കാത്തതിന്റെ വിദ്വേഷം തീര്‍ക്കാന്‍ ജാമ്യത്തിലിറങ്ങിയ രണ്ടുപേര്‍ ഉള്‍പ്പെടെ കേസിലെ അഞ്ചു പ്രതികള്‍ ചേര്‍ന്ന് വീണ്ടും കൂട്ട മാനഭംഗത്തിനിരയാക്കി റോഡരുകില്‍ തള്ളി. പണത്തിനും ഭീഷണിക്കും വഴങ്ങാതെ കേസുമായി മുന്നോട്ടുപോകാനുള്ള 20 കാരിയായ യുവതിയുടെ തീരുമാനമാണ് പ്രതികളെ പ്രകോപിപ്പിച്ചത്. രോഹ്തക്കിനു സമീപത്തെ ചെറുനഗര പ്രദേശത്തെ പേരു വെളിപ്പെടാത്ത യുവതിയുടെ സമീപവാസികളായ ഉന്നത ജാതിക്കാരാണ് പ്രതികള്‍. പീഡനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ചില മാധ്യമങ്ങളോട് പീഡിപ്പിക്കപ്പെടുമ്പോള്‍ താന്‍ അബോധാവസ്ഥയിലായിരുന്നുവെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഉന്നതകുല ജാതരായ പ്രതികള്‍ കോടതിക്കു പുറത്തുവച്ച് കേസ് ഒത്തു തീര്‍ക്കുന്നതിന് 75,000 രൂപ യുവതിയുടെ നിര്‍ധന കുടുംബത്തിന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും കുടുംബം അത് നിഷേധിക്കുകയായിരുന്നു. പഴയ കേസില്‍ രണ്ടു പേര്‍ അറസ്റ്റിലാകുകയും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്‌തെങ്കിലും ബാക്കി മൂന്ന് പേരെ കൂടി അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാര്‍ കോടതിയില്‍ പരാതി നല്‍കുകക്കൂടി ചെയ്തതോടെയാണ് പ്രതികള്‍ പ്രകോപിതരായത്. പെണ്‍കുട്ടി പഠിക്കുന്ന കോളജിനു സമീപത്തുനിന്നും തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്‍കിയ ശേഷമാണ് പീഡിപ്പിച്ചതെന്നാണു വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക