|    Jun 25 Sun, 2017 5:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബലാല്‍സംഗക്കേസ്: എംഎല്‍എയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ആര്‍ജെഡി എംഎല്‍എ ബല്ലഭ് യാദവിന് പട്‌ന ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ബിഹാര്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ജസ്റ്റിസുമാരായ എ കെ സിക്രി, എഎം സാവ്‌റെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.  സപ്തംബര്‍ 30നാണ് പട്‌ന ഹൈക്കോടതി യാദവിന് ജാമ്യം അനുവദിച്ചിരുന്നത്. ബിഹാര്‍ ഷെരീഫിലെ സ്വവസതിയില്‍വച്ച് ഫെബ്രുവരി ആറിന് എംഎല്‍എ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക