|    Apr 27 Thu, 2017 2:36 pm
FLASH NEWS

ബലാല്‍സംഗക്കേസ്: എംഎല്‍എക്കെതിരേ ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആര്‍ജെഡി എംഎല്‍എ രാജ് ബല്ലഭ് യാദവിന് ജാമ്യം അനുവദിച്ച പട്‌ന ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. അപ്പീലില്‍ വെള്ളിയാഴ്ച വാദംകേള്‍ക്കാന്‍ ജസ്റ്റിസുമാരായ എ ആര്‍ ദാവെ, എല്‍ നാഗേശ്വരറാവു എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്. ബിഹാര്‍ ഷെറിഫിലെ തന്റെ വസതിയില്‍വച്ച് ഫെബ്രുവരി ആറിന് യാദവ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ംഭവത്തിനു ശേഷം ഒളിവില്‍ പോയ യാദവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹം പോലിസില്‍ കീഴടങ്ങുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day