|    Sep 24 Mon, 2018 8:59 am
FLASH NEWS
Home   >  National   >  

ബലാല്‍സംഗം വര്‍ധിക്കുന്നതിന് കാരണം മാതാപിതാക്കളും മൊബൈല്‍ ഫോണും: ബിജെപി എംഎല്‍എ

Published : 2nd May 2018 | Posted By: sruthi srt

ഉത്തര്‍പ്രദേശ്: രാജ്യത്ത് ബലാല്‍സംഗക്കേസുകള്‍ വര്‍ധിക്കുന്നതിന് കാരണം മാതാപിതാക്കളും മൊബൈല്‍ ഫോണുമാണെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. യുവാക്കളെ അലഞ്ഞ് നടക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കളാണ് ഇതിന് കാരണം. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നതും ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

തുടര്‍ച്ചയായി വിവാദ പ്രസ്താവന നടത്തുന്ന ഇദ്ദേഹം നേരത്തെ നേരത്തെ മൂന്നു കുട്ടികളുടെ മാതാവിനെ ആര്‍ക്കും  ബലാല്‍സംഗം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഒപ്പം
ഉന്നാവോ പീഡനക്കേസില്‍ കുല്‍ദീപ് സിങ് സെങ്കാറിനെ പിന്തുണച്ചു. അടുത്തിടെ മമത ബാനര്‍ജിയെ ശൂര്‍പ്പണഖ എന്ന് വിളിക്കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss