|    Dec 19 Wed, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബലാല്‍സംഗം: മധ്യപ്രദേശ് ഹോസ്റ്റല്‍ ഡയറക്ടര്‍ക്കെതിരേ കേസ്

Published : 13th August 2018 | Posted By: kasim kzm

ഇന്‍ഡോര്‍: സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത ആദിവാസി വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ ഹോസ്റ്റല്‍ ഡയറക്ടര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അശ്വിനി ശര്‍മയ്‌ക്കെതിരെയാണ് കേസ്.
2017 ഡിസംബറിനും 2018 ഫെബ്രുവരിക്കുമിടയിലാണ് ബലാല്‍സംഗം നടന്നതെന്ന് പരാതിയില്‍ പറയുന്നു. കേസ് ഡയറി ഭോപാല്‍ പോലിസിനു കൈമാറിയിട്ടുണ്ട്.
ശാരീരിക വൈകല്യം നേരിടുന്ന മറ്റൊരു യുവതിയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ ശര്‍മയെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു സഹോദരിമാരടക്കം നാലു സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ശര്‍മയ്‌ക്കെതിരേ ഇതുവരെ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss