|    Apr 24 Tue, 2018 10:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബലാല്‍സംഗം; ബിജെപി നേതാവിന്റെ മകനെതിരേ കേസ്

Published : 7th October 2016 | Posted By: SMR

തികംഗഡ്: മധ്യപ്രദേശില്‍ സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തതിന് ബിജെപി നേതാവിന്റെ മകനെതിരേ പോലിസ് കേസെടുത്തു. ലിതോറ തെഹ്‌സിന്‍ ബിജെപി മണ്ഡലം ഉപാധ്യക്ഷന്‍ മഹേഷ് സാവുവിന്റെ മകന്‍ അജയ് സിങിനെതിരെയാണ് 25കാരിയുടെ പരാതിയില്‍ കോട്ട്‌വാലി പോലിസ് കേസെടുത്തത്.
സ്വകാര്യ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകയായ യുവതിയെ അജയ് വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് കാറില്‍ കയറ്റി വിജനമായ സ്ഥലത്തു കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
സംഭവത്തില്‍ പങ്കാളിയായ കാര്‍ ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss