|    Jul 23 Mon, 2018 7:44 am
Home   >  Todays Paper  >  page 9  >  

ബലാല്‍സംഗം : പ്രതിയെ ജനമധ്യത്തില്‍ തൂക്കിലേറ്റി

Published : 21st September 2017 | Posted By: fsq

 

തെഹ്‌റാന്‍: ഏഴു വയസ്സുകാരിെയ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ ഇറാനില്‍ 42കാരനെ പരസ്യമായി തൂക്കിലേറ്റി. അര്‍ദേബില്‍ പ്രവിശ്യയിലെ ചെറുപട്ടണമായ പര്‍സാബ്ദിലായിരുന്നു സംഭവം. കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഇസ്മായില്‍ ജാഫര്‍സാദയുടെ ശിക്ഷ നടപ്പാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രക്ഷേപണം ചെയ്തു. ജനക്കൂട്ടം കൈയടികളോടെ ആയിരുന്നു ശിക്ഷ നടപ്പാക്കുന്നതിനെ സ്വീകരിച്ചത്. തെരുവു കച്ചവടക്കാരന്റെ മകളായ അതേനാ അസ്‌ലാനി എന്ന ഏഴു വയസ്സുകാരിയെ കഴിഞ്ഞ ജൂണ്‍ 19നായിരുന്നു കാണാതായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടിയെ  കണ്ടെത്തുകയായിരുന്നു.ഇത്തരം ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള താക്കീതായാണു ശിക്ഷ പരസ്യമായി നടപ്പാക്കിയതെന്നും പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss