|    Dec 12 Tue, 2017 5:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബലാല്‍സംഗം: പീപ്പലി ലൈവ് സഹസംവിധായകന്‍ കുറ്റക്കാരന്‍

Published : 31st July 2016 | Posted By: SMR

ന്യൂഡല്‍ഹി: കൊളംബിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ‘പീപ്പലി ലൈവ്’ എന്ന സിനിമയുടെ സഹസംവിധായകന്‍ മഹമൂദ് ഫാറൂഖി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഗവേഷണവുമായി ബന്ധപ്പെട്ട് ചില സഹായങ്ങള്‍ക്കായി ഫാറൂഖിയുടെ വസതിയിലെത്തിയ തന്നെ അദ്ദേഹം ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഫാറൂഖി മദ്യപിച്ചിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്ന ഫാറൂഖിയെ കോടതി ഉത്തരവിനെത്തുടര്‍ന്ന് പോലിസ് കസ്റ്റഡിയിലെടുത്തു. കേസില്‍ അടുത്തമാസം രണ്ടിന് ശിക്ഷ സംബന്ധിച്ച വാദം കേള്‍ക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക