|    Aug 20 Sun, 2017 10:41 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബലാല്‍സംഗം: പിതാവിന് 1,503 വര്‍ഷം തടവ്

Published : 24th October 2016 | Posted By: SMR

വാഷിങ്ടണ്‍: കൗമാരക്കാരിയായ മകളെ നാലുവര്‍ഷക്കാലം ബലാല്‍സംഗം ചെയ്ത പിതാവിനെ യുഎസ് കോടതി 1,503 വര്‍ഷം തടവിനു ശിക്ഷിച്ചു. കാലഫോര്‍ണിയയിലെ ഫെര്‍സ്‌നൊ സ്വദേശിയായ 41കാരനെയാണു കോടതി ശിക്ഷിച്ചത്. ഫെര്‍സ്‌നൊ കോടതി ചരിത്രത്തിലെ ഏറ്റവും നീണ്ട തടവുശിക്ഷയാണിത്. തെറ്റില്‍ ഒരിക്കല്‍പോലും പശ്ചാത്തപിക്കാന്‍ തയ്യാറാവാത്ത പ്രതി സമൂഹത്തിനു വലിയ ആപത്താണെന്നു ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി എേഡ്വഡ് സര്‍കിസിയന്‍ ജൂനിയര്‍ പറഞ്ഞു.
അയല്‍വാസിയാണ് പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍, മകളെ സംരക്ഷിക്കുന്നതിനു പകരം അച്ഛനും പീഡനം തുടര്‍ന്നുവെന്ന് പ്രോസിക്യൂട്ടര്‍ നിക്കോള ഗ്ലാസ്റ്റണ്‍ പറഞ്ഞു. മെയ് 2009 മുതല്‍ മെയ് 2013 വരെ പ്രതി മകളെ ആഴ്ച്ചയില്‍ മൂന്നുതവണ വരെ ബലാല്‍സംഗത്തിനിരയാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക