|    Mar 26 Sun, 2017 8:30 pm
FLASH NEWS

ബലാല്‍സംഗം: ദേര നേതാവിന്റെ ഹരജി തള്ളി

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ ദേര സചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങിന്റെ ഹരജി സുപ്രിംകോടതി തള്ളി. ബലാല്‍സംഗത്തിനിരയായ 14കാരിയുടെ കൈയെഴുത്തിന്റെ കൂടുതല്‍ മാതൃകകള്‍ ആവശ്യപ്പെട്ടായിരുന്നു ഹരജി നല്‍കിയത്. ബാബാജി, ഞാന്‍ നിങ്ങളെ പ്രേമിക്കുന്നുവെന്നു കുട്ടി എഴുതിയ കത്ത് താന്‍ നിങ്ങള്‍ക്കു വഴങ്ങാം എന്നാണ് സൂചിപ്പിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പെണ്‍കുട്ടി എഴുതിയതെന്ന് ആരോപിക്കുന്ന കത്തിന്റെ ഉള്ളടക്കവും ഭാഷയും കുട്ടിയുടെ അനുവാദത്തെ സൂചിപ്പിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഗുര്‍മീത് സിങിനെതിരെയുള്ള ആരോപണത്തെ അസാധുവാക്കുന്ന നിര്‍ണായക തെളിവാണിതെന്ന് ഗുരുവിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് ഭൂഷണ്‍ വാദിച്ചു. കേസിനാസ്പദമായ സംഭവം നടന്നത് 1990ലാണ്. കത്തെഴുതിയത് 2001ലും കേസ് രജിസ്റ്റര്‍ ചെയ്തതാവട്ടെ 2002ലുമാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക