|    Jul 18 Wed, 2018 8:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബലാല്‍സംഗം : തേജ്പാലിനെതിരേ കുറ്റം ചുമത്തി

Published : 29th September 2017 | Posted By: fsq

 

പനാജി: സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ തെഹല്‍ക മാഗസിന്‍ സ്ഥാപകന്‍ തരുണ്‍ തേജ്പാലിനെതിരേ ജില്ലാ കോടതി കുറ്റം ചുമത്തി. 2013ലാണ് ഇദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ നവംബര്‍ 21നു വിചാരണ തുടങ്ങും. സഹപ്രവര്‍ത്തകയെ തേജ്പാല്‍ ബലാല്‍സംഗം ചെയ്തുവെന്നും അന്യായമായി തടഞ്ഞുവച്ചുവെന്നുമാണ് കുറ്റങ്ങള്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ജില്ലാ ജഡ്ജി വിജയ് പോള്‍ കുറ്റം ചുമത്തിയത്. കേസില്‍ കുറ്റം ചുമത്തുന്നതിനെതിരേ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചില്‍ ഹരജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന തേജ്പാലിന്റെ അഭിഭാഷകന്റെ വാദം കോടതി തള്ളി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss