|    Oct 23 Tue, 2018 8:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബലാല്‍സംഗം ചെറുത്ത 43കാരിയെ ചുട്ടുകൊന്നു

Published : 9th April 2018 | Posted By: kasim kzm

ജംഷഡ്പൂര്‍: ബലാല്‍സംഗം ചെറുത്ത 43കാരിയുടെ ദേഹത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ തീ ക്കൊളുത്തി. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ടാറ്റ മെയിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സ്ത്രീയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി വിനോദ് ജയ്‌സ്വാളിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
ഗോവിന്ദപൂരിലെ വീട്ടില്‍ തനിച്ചായിരുന്ന സ്ത്രീയെ ബലാല്‍സംഗം ചെയ്യാനായിരുന്നു ശ്രമം. എതിര്‍ത്തപ്പോള്‍ ജയ്‌സ്വാള്‍ അവരുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയായിരുന്നെന്നു പോലിസ് പറഞ്ഞു. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലിസിലേല്‍പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss