|    Nov 19 Mon, 2018 7:56 pm
FLASH NEWS
Home   >  News now   >  

ബലാല്‍സംഗം: ഗുജറാത്ത് ബിജെപി ഉപാധ്യക്ഷന്‍ രാജിവച്ചു

Published : 13th July 2018 | Posted By: G.A.G

അഹ്മദാബാദ്: ബലാല്‍സംഗ ആരോപണത്തെ തുടര്‍ന്ന് ഗുജറാത്ത് ബിജെപി ഉപാധ്യക്ഷന്‍ ജയന്തി ഭാനുശാലി രാജിവച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് ജിത്തുവഗാനിക്കയച്ച രാജിക്കത്തില്‍ തനിക്കെതിരായ ആരോപണം അദ്ദേഹം നിഷേധിച്ചു. രാജി സ്വീകരിച്ചതായി ബിജെപി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഭാനുശാലി രണ്ട് തവണ ഗുജറാത്ത് നിയമസഭാംഗമായിരുന്നു. ഭാനുശാലിക്കെതിരേ പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് സൂറത്ത് സ്വദേശിനിയായ 21കാരിയാണ്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സൂറത്ത് പോലിസ് കമ്മീഷണര്‍ സതീഷ് ശര്‍മ പറഞ്ഞു. പരാതി കപോദ്ര പോലിസ് സ്‌റ്റേഷനിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഫാഷന്‍ ഡിസൈനിങ് കോളജില്‍ പ്രവേശനം സംഘടിപ്പിച്ച് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ നവംബറിനു ശേഷം തന്നെ ഭാനുശാലി നിരവധി തവണ ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
അദ്ദേഹത്തിന്റെ സഹായികളിലൊരാള്‍ ബലാല്‍സംഗം സെല്‍ഫോണില്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss