|    Nov 15 Thu, 2018 3:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബലാല്‍സംഗം: കേന്ദ്രമന്ത്രിക്കെതിരേ കേസ്

Published : 11th August 2018 | Posted By: kasim kzm

ഗുവാഹത്തി: 24കാരിയായ യുവതിയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ റെയില്‍വേ സഹമന്ത്രി രജന്‍ ഗോഹെയിനെതിരേ അസം പോലിസ് കേസെടുത്തു. നഗാവ് പോലിസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് മന്ത്രിക്കെതിരേ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 417 (വഞ്ചന), 376 (ബലാല്‍സംഗം), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ഗോഹെയിനെതിരേ കേസെടുത്തത്. പരാതിക്കാരി വൈദ്യപരിശോധനയ്ക്ക് സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എട്ടു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മന്ത്രിയും യുവതിയും പരിചയക്കാരായിരുന്നു. യുവതിയുടെ വസതിയില്‍ സന്ദര്‍ശകനായിരുന്നു മന്ത്രി. ഭര്‍ത്താവോ മറ്റു കുടുംബാംഗങ്ങളോ ഇല്ലാതിരുന്നപ്പോള്‍ യുവതിയുടെ വസതിയിലെത്തിയ മന്ത്രി അവരെ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss