|    Sep 20 Wed, 2017 11:55 pm
Home   >  Todays Paper  >  page 7  >  

ബലാല്‍സംഗം: ഒത്തുതീര്‍പ്പിന് വിസമ്മതിച്ച യുവതിയുടെ വിരലുകള്‍ പ്രതി മുറിച്ചുമാറ്റി

Published : 31st August 2016 | Posted By: SMR

Rape-no

തിക്കംഗഡ് (മധ്യപ്രദേശ്): ബലാല്‍സംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ച യുവതിയുടെ കൈവിരലുകള്‍ പ്രതി മുറിച്ചുമാറ്റി. 27കാരിയായ യുവതിയെ രണ്ടു വര്‍ഷം മുമ്പ് ബലാല്‍സംഗം ചെയ്ത കേസില്‍ വിചാരണ നേരിടുന്ന കുന്‍വര്‍ലാല്‍ (45) എന്ന ആളാണ് അവരുടെ വലതു കൈയിലെ രണ്ടു വിരലുകള്‍ മുറിച്ചുകളഞ്ഞത്.
ബലാല്‍സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ കേസില്‍ പരാതിയില്ലെന്ന് എഴുതിക്കൊടുക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോഴാണ് വിരലുകള്‍ മുറിച്ചുമാറ്റിയത്. 2014ലാണ് കുന്‍വര്‍ലാല്‍ യുവതിയെ ബലാല്‍സംഗം ചെയ്തത്. ജാമ്യം ലഭിച്ച ശേഷം ഇയാള്‍ കേസ് ഒത്തുതീര്‍ക്കുന്നതിന് യുവതിയെയും കുടുംബത്തെയും നിര്‍ബന്ധിച്ചിരുന്നു.
അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് യുവതി പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയൊന്നുമുണ്ടായില്ല. കൈവിരലുകള്‍ നഷ്ടപ്പെട്ട ശേഷം യുവതി പോലിസ് സൂപ്രണ്ട് നിമിഷ് അഗര്‍വാളിന് പരാതി നല്‍കി. തുടര്‍ന്ന് കുന്‍വര്‍ലാലിനെ പോലിസ് അറസ്റ്റ് ചെയ്തു.
എന്നാല്‍, ഇയാളുടെ കൂട്ടാളികളായ മറ്റു രണ്ടുപേരെ പിടികൂടാനായിട്ടില്ല. പരാതിയില്‍ പോലിസ് നടപടിയെടുത്തിരുന്നെങ്കില്‍ പ്രതിയും അയാളുടെ കൂട്ടാളികളും തന്റെ വിരലുകള്‍ മുറിച്ചുമാറ്റുകയില്ലായിരുന്നുവെന്ന് യുവതി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക