|    Nov 21 Wed, 2018 7:15 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബലാല്‍സംഗം:പെണ്‍കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല

Published : 20th October 2018 | Posted By: kasim kzm

ഡെറാഡൂണ്‍: പീഡനത്തിനിരയായി എന്ന കാരണത്താല്‍ 16 വയസ്സുകാരിക്ക് ഡെറാഡൂണിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പ്രവേശനം നിഷേധിച്ചതായി വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍. വിദ്യാലയത്തിന്റെ അംഗത്വം റദ്ദു ചെയ്യാന്‍ പെണ്‍കുട്ടിയുടെ വക്കീല്‍ അരുണ നേഗി ചൗഹാന്‍ സിബിഎസ്ഇയോട് ആവശ്യപ്പെട്ടു.മറ്റൊരു സ്‌കൂളില്‍ വച്ച് കഴിഞ്ഞമാസം കൂട്ടബലാല്‍സംഗത്തിന് ഇരയായത് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനിക്കു പ്രവേശനം നിഷേധിച്ചത്. വിദ്യാലയത്തിനെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് അരുണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനും വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെക്കും കത്തയച്ചു. ‘വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പ്രവേശനത്തിനായി വിവിധ വിദ്യാലയങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍, പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെ എല്ലാവരും ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss