|    May 21 Mon, 2018 6:42 pm
FLASH NEWS
Home   >  National   >  

ബലാത്സംഗികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല;ബോളിവുഡ് നടി ബിജെപി വിട്ടു

Published : 19th April 2018 | Posted By: mi.ptk

 

ന്യൂഡല്‍ഹി:ബോളിവുഡ് നടി മല്ലിക രജ്പുത് ബിജെപിയില്‍ നിന്ന് രാജിവച്ചു. ബലാത്സംഗികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് മല്ലിക ബിജെപി വിട്ടത്.കഠ്‌വ സംഭവം പരാമര്‍ശിച്ചുകൊണ്ടായിരുന്നു മല്ലിക രജ്പുത് നിലപാട് വ്യക്തമാക്കിയത്.

‘ബലാത്സംഗം ചെയ്യുന്നവരെ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. പ്രതികള്‍ക്ക് തൂക്കുകയര്‍ വാങ്ങിക്കൊടുക്കാനാണ് ബിജെപി ശ്രമിക്കേണ്ടത്. ഇരക്ക് അതിവേഗം നീതി ഉറപ്പാക്കാന്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ വിഷയത്തെ ഹിന്ദു-മുസ് ലിം പ്രശ്‌നമാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചത്. അതുകൊണ്ട് ഇനി ഈ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല’.-മല്ലിക രജ്പുത് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss