|    Nov 20 Mon, 2017 5:57 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബലംപിടിച്ച് ബിസിസിഐ

Published : 11th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മലയാളി ബൗളര്‍ ശ്രീശാന്തിന് ക്രിക്കറ്റില്‍ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ അപ്പീല്‍ നല്‍കും. ശ്രീശാന്തിന് അനുകൂലമായ വിധിക്കെതിരേ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. ഇതോടെ താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി. ശ്രീശാന്തിനകൂലമായ ഹൈക്കോടതി വിധി നിയമവിദഗ്ധര്‍ പഠിക്കുമെന്നും അവരുടെ റിപോര്‍ട്ടിന് ശേഷം തീരുമാനം ഉണ്ടാവുമെന്നും ഇടക്കാല ഭരണ സമിതി അംഗം ഡയാന എഡുല്‍ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിനോദ് റായിയുമായുള്ള കൂടിക്കാഴ്ചയില്‍ ശ്രീശാന്തിനെതിരായി നിലപാട് സ്വീകരിക്കാനാണ് ബിസിസിഐ ഭാരവാഹികള്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. ഹൈക്കോടതി ഉത്തരവ് നിയമ വിഭാഗം പരിശോധിച്ചു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് ശ്രീശാന്തിനുള്ള വിലക്ക് നീക്കിയത്. നടപടി ക്രമത്തിന്റെ ഭാഗമായി വിശാല ബെഞ്ചിന് അപ്പീല്‍ നല്‍കാന്‍ ബിസിസിഐ ബാധ്യസ്ഥരാണെന്ന് പേരു വെളിപ്പെടുത്താതെ ഉയര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനാല്‍, വിലക്ക് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ബിസിസിഐ തീരുമാനമെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തു. ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റിലും 53 ഏകദിനങ്ങളിലും 10 ടിട്വന്റിയിലും കളിച്ച ശ്രീശാന്തിനെ പിന്തുണയ്ക്കാന്‍ ബിസിസിഐ ഉദ്ദേശിക്കുന്നില്ലെന്ന് ഇതോടെ വ്യക്തമായി. ബിസിസിഐയുടെ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശ്രീശാന്തിനെ കളിക്കാന്‍ അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ബോര്‍ഡ് നേതൃത്വത്തിന്റെ നിലപാട്. ഈ വിഷയത്തില്‍ ഇടപെടരുതെന്ന് വിനോദ് റായിയോട് ബിസിസിഐ നേതൃത്വം ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ശ്രീശാന്തിനെതിരേ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, ആഭ്യന്തര ക്രിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ അനുമതി തേടി കെസിഎ അയച്ച കത്ത് ബിസിസിഐ പരിഗണിക്കാന്‍ സാധ്യതയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക