|    Jan 23 Mon, 2017 12:04 pm
FLASH NEWS

ബറോഡ-ഉത്തര്‍പ്രദേശ്  കലാശപ്പോരാട്ടം ഇന്ന്

Published : 20th January 2016 | Posted By: SMR

മുംബൈ: സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തി ല്‍ മുന്‍ ചാംപ്യന്‍മാരായ ബറോഡ ഇന്ന് ശക്തരായ ഉത്തര്‍പ്രദേശിനെ എതിരിടും. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പഠാനുമാണ് ഇരു ടീമിനെയും നയിക്കുന്നത്.
കന്നി കിരീടം ലക്ഷ്യമിടുന്ന യുപിയുടെ നായകനാണ് റെയ്‌ന. എന്നാല്‍, കുറച്ചു കാലമായി ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ട ഇര്‍ഫാനാണ് ബറോഡയുടെ നായകന്‍. ടൂര്‍ണമെന്റിലെ മൂന്നാം കിരീടമാണ് ബറോഡ ലക്ഷ്യമിടുന്നത്.
ഇരു ടീമിലും ദേശീയ ടീമിലെ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരയ്ക്കുന്നുണ്ട്. ഇര്‍ഫാനു പുറമേ ജേഷ്ടനും വെടിക്കെട്ട് താരവുമായ യൂസുഫ് പഠാന്‍, മുനാഫ് പട്ടേല്‍ എന്നിവര്‍ ബറോഡ ടീമില്‍ അണിനിരയ്ക്കുമ്പോ ള്‍ റെയ്‌നയെ കൂടാതെ പിയൂഷ് ചൗള, പ്രവീണ്‍ കുമാര്‍ എന്നിവര്‍ യുപി ടീമിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും.
കേരളം, മുംബൈ, വിദര്‍ഭ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ നിന്ന് മികച്ച റണ്‍റേറ്റിന്റെ ആനുകൂല്യത്തിലാണ് ബറോഡ കലാശപ്പോരാട്ടത്തിന് ഇത്തവണ ടിക്കറ്റെടുത്തത്.
ബറോഡ, മുംബൈ, കേരളം എന്നിവര്‍ക്ക് സൂപ്പര്‍ ലീഗ് ഘട്ടത്തില്‍ എട്ട് പോയിന്റ് വീതമാണ് ലഭിച്ചത്. എന്നാല്‍, മികച്ച റണ്‍റേറ്റ് ബറോഡയ്ക്ക് നേട്ടമാവുകയായിരുന്നു.
അതേസമയം, കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് യുപി ഫൈനലിലേക്ക് യോഗ്യത നേടിയത്. കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ഗുജറാത്ത്, ഡല്‍ഹി, ജാര്‍ഖണ്ഡ് എന്നിവരെയാണ് സൂപ്പര്‍ ലീഗ് ഘട്ടത്തില്‍ യുപി പരാജയപ്പെടുത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക