|    Jan 22 Sun, 2017 9:33 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ബര്‍വ സിറ്റിയിലെ പാര്‍ക്കിങ് സ്ഥലത്ത് ഗര്‍ത്തം

Published : 17th August 2016 | Posted By: SMR

ദോഹ: ബര്‍വ സിറ്റിയിലെ പാര്‍ക്കിങ് സ്ഥലത്ത് പൊടുന്നനെ ഗര്‍ത്തം രൂപപ്പെട്ടതിന്റെ കാരണം അന്വേഷിച്ചു വരുന്നതായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഐ-3 കെട്ടിടത്തിന് സമീപം മൂന്ന് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമാണ് കുഴിഞ്ഞത്. ബര്‍വ സിറ്റിക്കകത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംഭവമുണ്ടാവുന്നതെന്ന് നിര്‍മാണ  ചുമതലയുള്ള വസീഫ് അറിയിച്ചു. 30,000ഓളം പേര്‍ താമസിക്കുന്ന 6,000 അപാര്‍ട്ട്‌മെന്റുകളാണ് ബര്‍വ സിറ്റിയിലുള്ളത്.
ഗര്‍ത്തം രൂപപ്പെട്ട സ്ഥലത്തിന് തൊട്ടുള്ള സ്‌കൂള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ സുരക്ഷയില്‍ താമസക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. സ്‌കൂള്‍ ഇവിടെ നിന് മൂന്ന് മീറ്റര്‍ മാത്രം അകലെയാണ്. ബര്‍വ സിറ്റിയിലെ മറ്റ് സ്ഥലങ്ങളിലും ഇത് ആവര്‍ത്തിക്കുമോ എന്ന പേടിയിലാണ് തങ്ങളെന്ന് താമസക്കാരിലൊരാള്‍ ദോഹ ന്യൂസിനോട് പറഞ്ഞു.
മഴവെള്ളം കടന്നു പോകുന്ന ചാലിന് മുകളിലായാണ് ഈ ഭാഗമെന്നതിനാലാണ് കുഴിഞ്ഞു പോയതെന്ന് വസീഫ് അധികൃതര്‍ പറഞ്ഞതായി ന്യൂട്ടണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ജീവനക്കാരന്‍ ദോഹ ന്യൂസിനോട് പറഞ്ഞു. ബര്‍വ സിറ്റിയുടെ മറ്റ് ഭാഗങ്ങളിലൊന്നും അടിയില്‍ ഇത്തരത്തിലുള്ള ചാലുകള്‍ ഇല്ലെന്നതിനാല്‍ മറ്റ് കെട്ടിടങ്ങളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. സമാനമായ മറ്റു ചാലുകളെല്ലാം തുറന്ന സ്ഥലത്ത് വേലി കെട്ടിത്തിരിച്ച നിലയിലാണുള്ളത്.
ആഗസ്ത് 7നാണ് പാര്‍ക്കിങ് സ്ഥലം കുഴിഞ്ഞതെന്ന് വസീഫ് പ്രതിനിധി മുഹമ്മദ് അല്‍ഖുബൈസി ദോഹ ന്യൂസിനോട് സ്ഥിരീകരിച്ചു. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് ഒന്നിലധികം കോണ്‍ട്രാക്ടര്‍മാര്‍ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക