|    Nov 19 Mon, 2018 3:30 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബര്‍മുഡ ത്രികോണം; ദുരൂഹതകള്‍ക്ക് പിന്നില്‍ പരുക്കന്‍ തിരമാലകളെന്ന്്‌

Published : 3rd August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: സമുദ്രത്തില്‍ ഏറ്റവും കുപ്രസിദ്ധ ഭാഗമായ ബര്‍മുഡ ത്രികോണത്തേക്കുറിച്ചുള്ള ദുരൂഹതകള്‍ അവസാനിക്കുമോ? ചെകുത്താന്റെ ത്രികോണം എന്നും വിശേഷിപ്പിക്കപ്പെടുന്ന, അറ്റ്‌ലാന്റിക് സമുദ്രത്തിലെ അഞ്ചുലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ 75 വിമാനങ്ങളാണ് അപ്രത്യക്ഷമായത്. ബര്‍മുഡ ത്രികോണത്തില്‍ നിന്നു നൂറുകണക്കിന് കപ്പലുകളും കാണാതായിട്ടുണ്ട്. ഇതിനു പിന്നാലെ നിരവധി ഊഹാപോഹങ്ങളും പരന്നു. എന്നാല്‍, ഇത്തരം കഥകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും പരുക്കന്‍ തിരമാലകളാണ് ഈ അപ്രത്യക്ഷമാവലുകള്‍ക്കു പിന്നിലെന്നും ചാനല്‍ 5ന്റെ ഡോക്യൂമെന്ററി അവകാശപ്പെടുന്നു.
അതിശക്തമായ കൊടുങ്കാറ്റ് പോലുള്ള തിരമാലകളെയാണ് ശാസ്ത്രജ്ഞര്‍ പരുക്കന്‍ തിരമാലകളെന്നു വിശേഷിപ്പിക്കുന്നത്്. യാദൃച്ഛികമായി മാത്രം അനുഭവപ്പെടുന്ന ഈ തിരമാലകള്‍ 100 അടി ഉയരത്തില്‍ വരെ പൊങ്ങും. ദക്ഷിണാഫ്രിക്കയുടെ തീരത്തുള്ള ഉപഗ്രഹം 1997ലാണ് ആദ്യമായി പരുക്കന്‍ തിരമാലകളെ നിരീക്ഷിക്കപ്പെട്ടത്. പരുക്കന്‍ തിരമാലകള്‍ സാധാരണ തിരമാലകളെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികം വലുപ്പത്തില്‍ പ്രവചനാതീതവും അപ്രതീക്ഷിത ദിശയിലുമാണ് ആഞ്ഞടിക്കുകയെന്നും നാഷനല്‍ ഓഷ്യന്‍ അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇന്‍ഡോര്‍ സ്റ്റിമുലേറ്ററുകള്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ബര്‍മുഡ ത്രികോണത്തിലെ പരുക്കന്‍ തിരമാലകളുടെ രൂപവും ശാസ്ത്രജ്ഞര്‍ ഡോക്യൂമെന്ററിയില്‍ കാണിക്കുന്നുണ്ട്.
ബെര്‍മുഡ ത്രികോണത്തില്‍ ആയിരത്തിലേറെ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.
ഫ്‌ളോറിഡയ്ക്കും പ്യൂട്ടോറിക്കയ്ക്കും ബര്‍മുഡ ദ്വീപുകള്‍ക്കും ഇടയ്ക്കു വരുന്ന ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രദേശമാണ് ബര്‍മുഡ ത്രികോണം എന്നറിയപ്പെടുന്നത്. 20ാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ബര്‍മുഡ ട്രയാംഗിള്‍ ദുരൂഹതയുടെ കേന്ദ്രമായി മാറുന്നത്. 1918ല്‍ യുഎസ്എസ് സൈക്ലോപ്‌സ് എന്ന അമേരിക്കന്‍ ചരക്കുകപ്പല്‍ ഇവിടെ അപ്രത്യക്ഷമായി. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് 309 മനുഷ്യരും വന്‍തോതില്‍ ചരക്കുകളും കപ്പലിനൊപ്പം അപ്രത്യക്ഷമായി. ലോകത്തെ ഞെട്ടിച്ച ഈ കപ്പല്‍ദുരന്തത്തെ തുടര്‍ന്ന് വലിയതോതില്‍ തിരച്ചില്‍ നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. 1941ല്‍ സൈക്ലോപ്‌സിന്റെ രണ്ടു കപ്പലുകള്‍ കൂടി ഇതേ പ്രദേശത്തു വച്ച് അപ്രത്യക്ഷമായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss