|    Jun 23 Fri, 2017 3:49 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബര്‍മിങ്ഹാം നഗരത്തിലെ മുസ്‌ലിം ജീവിതം ദുസ്സഹമാവുന്നു

Published : 27th March 2017 | Posted By: fsq

ലണ്ടന്‍: ബ്രിട്ടന്റെ ജിഹാദി തലസ്ഥാനമെന്ന് മാധ്യമങ്ങള്‍ വിധിയെഴുതിയതോടെ ബര്‍മിങ്ഹാം നഗരത്തിലെ മുസ്‌ലിം ജീവിതം ദുസ്സഹമാവുന്നു. ദേശീയ മാധ്യമങ്ങള്‍ മാത്രമല്ല, അന്താരാഷ്ട്ര മാധ്യമങ്ങളും ബര്‍മിങ്ഹാമിനെക്കുറിച്ച് മുന്‍വിധികള്‍ നിറഞ്ഞ നിരീക്ഷണങ്ങളാണ് പങ്കുവയ്ക്കുന്നത്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലെ ആക്രമണത്തിനു ശേഷം ബര്‍മിങ്ഹാമിലെ സ്പാര്‍ക് ബ്രൂക് മേഖല ‘ഭീകര’പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികള്‍ രൂപീകരിക്കുന്ന ഇടമാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടന്റെ ജിഹാദി തലസ്ഥാനമെന്ന പേരില്‍ ബര്‍മിങ്ഹാമിനെക്കുറിച്ച് ഡെയ്‌ലി മെയില്‍ റിപോര്‍ട്ടും പ്രസിദ്ധീകരിച്ചു. ബര്‍മിങ്ഹാമില്‍ ജീവിക്കുന്ന മുസ്‌ലിമിനെ സംബന്ധിച്ച് രണ്ടുതരത്തിലുള്ള വിവേചനമാവുകയാണെന്ന് നഗരവാസികള്‍ പറയുന്നു. ബ്രിട്ടിഷുകാരുടെ മുസ്‌ലിംകളോടുള്ള വിവേചനത്തിനു പുറമേ ബര്‍മിങ്ഹാമില്‍ നിന്നുള്ള മുസ്‌ലിം എന്ന വിവേചനവും. മാര്‍ഗരറ്റ് താച്ചറുടെ കാലത്തെ തൊഴിലില്ലായ്മയെ അതിജീവിച്ച പ്രദേശമാണ് സ്പാര്‍ക് ബ്രൂക്. സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങളെ പ്രതിരോധിച്ച ചരിത്രവും ഈ പ്രദേശത്തിനുണ്ട്. തീവ്രവാദികളെ സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണെന്നും ഒരു നഗരവാസി പറയുന്നു. അടുത്തിടെ ഒരു ഭക്ഷണശാല ഇതിനായി മാധ്യമപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ‘തീവ്രവാദികള്‍’ പൊട്ടിമുളയ്ക്കാന്‍ കാത്തുനില്‍ക്കുന്നതുപോലെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ മനോഭാവമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക