|    Oct 22 Sun, 2017 7:22 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ബയോപിക്കുകള്‍

Published : 23rd August 2016 | Posted By: SMR

ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായി ഈ കഥാപാത്രങ്ങള്‍ക്ക് യാതൊരു സാമ്യവുമില്ലെന്നും വല്ല സാദൃശ്യവും തോന്നുന്നുണ്ടെങ്കില്‍ ആകസ്മികം മാത്രമാണെന്നുമുള്ള ആമുഖത്തോടെ പലപ്പോഴും സിനിമകള്‍ അവതരിക്കാറുണ്ട്. സിനിമ കണ്ടാലറിയാം അതൊരു മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന്. അതേസമയം, ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന മനുഷ്യരെപ്പറ്റി സത്യസന്ധമായി പ്രതിപാദിക്കുന്ന പല ചലച്ചിത്രങ്ങളും യഥാര്‍ഥ കഥ കെട്ടുകഥയേക്കാള്‍ നാടകീയമാണെന്ന് നമ്മെ അനുസ്മരിപ്പിക്കാറുമുണ്ട്. അങ്ങനെയൊരു ചലച്ചിത്രമാണ് റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി. ബെന്‍ കിങ്‌സ്‌ലിയുടെ ഗാന്ധിക്ക് യഥാര്‍ഥ ഗാന്ധിയെപ്പോലെ ജനപ്രീതി ലഭിച്ചു.
ധാരാളം ബയോപിക്കുകള്‍ ഈയിടെയായി ഇന്ത്യന്‍ സിനിമയില്‍ നിര്‍മിക്കപ്പെടുന്നു. 1959ല്‍ രാജ്യത്തെ ഉദ്വേഗത്തിന്റെ കുന്തമുനയില്‍ നിര്‍ത്തിയ അഹൂജാ കൊലക്കേസിനെ ആസ്പദമാക്കി നിര്‍മിച്ച റുസ്തം 50 കോടിയിലേറെ രൂപ റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ നേടി. അക്ഷയ്കുമാര്‍ ആണ് നിത്യജീവിതത്തിലെ കമാന്‍ഡര്‍ നാനാവതിയുടെ ചലച്ചിത്രാവതാരം. എം എസ് ധോണിയെക്കുറിച്ച് നീരജ് പാണ്ഡെ നിര്‍മിക്കുന്ന സിനിമയാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു ബയോപിക്. സുഷാന്ത് സിങ് രാജ്പുത് ആണ് ‘എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന ചിത്രത്തിലെ നായകന്‍. മാധവിക്കുട്ടിയെപ്പറ്റിയും വരുന്നു ഒരു ജീവചരിത്ര ചിത്രം. വിദ്യാബാലനാണ് അഭിനേത്രി. ആമിര്‍ഖാന്‍ അഭിനയിച്ച മംഗള്‍ പാണ്ഡെയെക്കുറിച്ചുള്ള സിനിമയും ശ്രദ്ധേയമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകളില്‍ മമ്മൂട്ടിയാണ് ബഷീര്‍ ആയി അഭിനയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക