|    Jul 17 Tue, 2018 11:21 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബയേണ്‍ മ്യൂണിക്കിന് സമനിലപ്പൂട്ട്

Published : 24th September 2017 | Posted By: fsq

 

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ്ലീഗയില്‍ കരുത്തന്‍മാരായ ബയേണ്‍ മ്യൂണിക്കിന് സമനിലക്കുരുക്ക്. ബയേണിന്റെ സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ബോള്‍സ്ബര്‍ഗ് 2-2 എന്ന നിലയിലാണ് ബയേണിനെ തളച്ചിട്ടത്. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ മുന്നിട്ട നിന്ന ശേഷമാണ് ബയേണിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 33ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് ലെവന്‍ഡോസ്‌കിയാണ് ബയേണിന്റെ അക്കൗണ്ട് തുറന്നത്. ഒന്നാം പകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ആര്യന്‍ റോബനിലൂടെ ബയേണ്‍ ലീഡുയര്‍ത്തി.ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ രണ്ട് ഗോളിന്റെ ആധിപത്യത്തോടെ കളം വിട്ട ബയേണ്‍ സ്വപ്‌നത്തില്‍ കാണാത്ത തിരിച്ചടിയാണ് വോള്‍സ്ബര്‍ഗ് നല്‍കിയത്. 56ാം മിനിറ്റില്‍ അര്‍ണോള്‍ഡിലൂടെ വോള്‍സ്ബര്‍ഗ് ആദ്യ ഗോള്‍മടക്കി. മല്‍സരം 2-1ലേക്കെത്തിയതോടെ സമനിലയ്ക്കായി കളം നിറഞ്ഞ് കളിച്ച വോള്‍സ്ബര്‍ഗിന്റെ പോരാട്ടം 83ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഇടത് മൂലയില്‍ നിന്ന് വെര്‍ഫനഹ് നല്‍കിയ പാസിനെ മനോഹരമായ ഹെഡ്ഡറിലൂടെ ഡിഡാവി വലയിലെത്തിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss