ബയേണിന് 25ാം ലീഗ് കിരീടം
Published : 9th May 2016 | Posted By: mi.ptk
മ്യൂണിക്ക്: ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് ചാംപ്യന്‍പട്ടം നിലനിര്‍ത്തി. 33ാം റൗണ്ട് മല്‍സരത്തില്‍ പുതുമുഖ ടീമായ ഇന്ഗോല്സ്റ്റാറ്റിനെ 1-2ന് പരാജയപ്പെടുത്തിയാണ് ബയേണ്‍ കിരീട നേട്ടം ആഘോഷിച്ചത്.സീസണില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കേയാണ് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ബയേണ്‍ കിരീടം ഉറപ്പിച്ചത്. ലീഗില്‍ ബയേണിന്റെ 25ാം കിരീട നേട്ടം കൂടിയാണിത്. തുടര്‍ച്ചയായ നാലാം തവണയാണ് ബയേണ്‍ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. കിരീടത്തില്‍ ബയേണിന് വെല്ലുവിളിയുയര്‍ത്തിയ ബൊറൂസ്യ ഡോട്മുണ്ട് 33ാം റൗണ്ട് മല്‍സരത്തില്‍ തോല്‍വി വഴങ്ങുകയും ചെയ്തു. എതിരില്ലാത്ത ഒരു ഗോളിന് ഐന്ത്രാക്ട് ഫ്രാങ്ക്്ഫര്ട്ടാണ് ഡോട്മുണ്ടിനെ തോല്‍പ്പിച്ചത്. ഇരട്ട ഗോള്‍ നേടിയ സ്റ്റാര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് ഇന്ഗോല്സ്റ്റാറ്റിനെതിരേ ബയേണിന് വിജയം സമ്മാനിച്ചത്. 33 മല്‍സരങ്ങളില്‍ നിന്ന് 85 പോയിന്റ് സ്വന്തമാക്കിയാണ് ബയേണ്‍ കിരീടത്തിലേക്ക് കുതിച്ചത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 77 പോയിന്റാണ് ഡോട്മുണ്ടിന്റെ സമ്പാദ്യം. ഡോട്മുണ്ടിനെതിരേ 14ാം മിനിറ്റില്‍ സ്റ്റെഫാന്‍ ഐഗ്നര്‍ നേടിയ ഗോളാണ് ഫ്രാങ്ക്ഫര്‍ട്ടിന് വിജയം നേടിക്കൊടുത്തത്. ജയത്തോടെ ഫ്രാങ്ക്ഫര്‍ട്ട് തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് 15ാം സ്ഥാനത്തേക്ക് കയറി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.