|    Mar 25 Sat, 2017 11:12 pm
FLASH NEWS

ബന്‍സാല്‍ ആത്മഹത്യാ കേസ്: സിബിഐക്ക് വനിതാ കമ്മീഷന്‍ നോട്ടീസ്

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കമ്പനികാര്യ മുന്‍ ഡയറക്ടര്‍ ജനറല്‍ ബി കെ ബന്‍സാലിന്റെയും മകന്റെയും ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ സിബിഐക്ക് നോട്ടീസയച്ചു.
ബന്‍സാലിന്റെ വസതിയില്‍ നടന്ന സിബിഐ റെയ്ഡില്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ മനംനൊന്താണു തന്റെ ഭാര്യയും മക്കളും രണ്ടുമാസം മുമ്പ് ആത്മഹത്യ ചെയ്തതെന്ന ബന്‍സാലിന്റെ ആത്മഹത്യാക്കുറിപ്പിന്റെയും ബെന്‍സാലിന്റെ ഭാര്യയുടെ ആത്മഹത്യാ കുറിപ്പിന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ ഡയറക്ടര്‍ അനില്‍കുമാര്‍ സിന്‍ഹയ്ക്ക് കമ്മീഷന്‍ നോട്ടീസയച്ചത്. ആത്മഹത്യാ കുറിപ്പില്‍ പേരെടുത്തു പറഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരേ എന്തു നടപടിയാണു സ്വീകരിക്കുന്നതെന്ന് നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയുടെ വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാര്‍ പറഞ്ഞു. ബന്‍സാലിന്റെ ആത്മഹത്യാക്കുറിപ്പില്‍ സിബിഐ അന്വേഷണസംഘത്തിലെ ഒരു ഡിഐജിയും രണ്ടു വനിതാ ഓഫിസര്‍മാരും തടിച്ച മറ്റൊരു ഉദ്യോഗസ്ഥനും റെയ്ഡിനിടെ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുള്ള അപമാനത്താലാണ് തന്റെ ഭാര്യയും മക്കളും ആത്മഹത്യചെയ്തതെന്നു പറഞ്ഞിരുന്നു.
ഭാര്യയും മക്കളും ആത്മഹത്യചെയ്ത് രണ്ടുമാസം കഴിഞ്ഞ് ഈ മാസം 27നായിരുന്നു ബന്‍സാലും മകനും സിബിഐക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് തൂങ്ങിമരിച്ചത്.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക