|    Jan 22 Sun, 2017 1:41 pm
FLASH NEWS

ബന്ധു നിയമന വിവാദം: അതൃപ്തി അറിയിച്ച് സിപിഐ

Published : 13th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ബന്ധു നിയമന വിവാദം സര്‍ക്കാരിന്റെ സല്‍പേര് നഷ്ടപ്പെടുത്തുന്ന നപടിയായെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. തിരുത്തല്‍ നടപടി വേണം. അതിനാല്‍, വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണം. നേതാക്കളുടെ ബന്ധുക്കളായതിന്റെ പേരില്‍ മാത്രം നിയമനം നല്‍കുന്ന രീതി ശരിയല്ല. അതേസമയം, നിശ്ചിത യോഗ്യതയുള്ളവരാണെങ്കില്‍ നേതാക്കളുടെ ബന്ധുക്കളാണെന്നതു വിവാദമാക്കേണ്ട കാര്യമില്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. യോഗ്യതയുണ്ടെങ്കില്‍ ബന്ധുത്വം തടസ്സമാവരുതെന്നും രാഷ്ട്രീയ നിയമനങ്ങള്‍ക്ക് എല്‍ഡിഎഫ്  മാനദണ്ഡമുണ്ടാക്കണമെന്നുമാണ് റെഡ്ഡി ആവശ്യപ്പെട്ടത്.
നിയമനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതമാവണമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. സിപിഐ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലൂടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും വിവാദങ്ങളോട് ആദ്യമായാണ് നേതൃത്വം പ്രതികരിക്കുന്നത്-സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക