|    Jul 18 Wed, 2018 12:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബന്ധു നിയമനക്കേസ് : ഹൈക്കോടതിയില്‍ വിജിലന്‍സിന്റെ സത്യവാങ്മൂലം

Published : 27th September 2017 | Posted By: fsq

 

കൊച്ചി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇ പി ജയരാജനെതിരേ വിജിലന്‍സ് കേസ് നിലനില്‍ക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് ഹൈക്കോടതിയില്‍ വിജിലന്‍സിന്റെ സത്യവാങ്മൂലം. ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായി ചുമതലയേറ്റശേഷം ബന്ധുവായ പി കെ സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എം ഡിയായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസ് അഴിമതി നിരോധന നിയമ പ്രകാരം നിലനില്‍ക്കാത്തതാണെന്നാണ് വിജിലന്‍സ് ഡിവൈഎസ്പി കെ വി മഹേഷ് ദാസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കേസ് നിലനില്‍ക്കില്ലെന്നാണ് തോന്നുന്നതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം വിശദീകരണം നല്‍കിയിരുന്നെങ്കിലും വ്യക്തതയോടെ ഇക്കാര്യം അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സത്യവാങ്മൂലം നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss